കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1583867
Thursday, August 14, 2025 6:41 AM IST
പാലോട് : കാട്ടാന കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. കഴിഞ്ഞ ദിവസം രാത്രിയിൽ പെരിങ്ങമ്മല പഞ്ചായത്തിലെ ഇടവം അഗ്രി ഫാം മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി സ്വകാര്യ ഫാമിലെയും വ്യക്തിയുടെയും വാഴകൃഷി അടക്കം വിളകൾ വ്യാപകമായി നശിപ്പിച്ചു. ഇടവം വയലരികത്തുവീട്ടിൽ ദിവാകരൻ നാടാരുടെ കപ്പ, വാഴകൾ എന്നിവ നശിപ്പിച്ചു.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി കണക്കാക്കുന്നു. ഇതുകൂടാതെ ഇടവം പിപ്പ കമ്പനിയുടെ പെരിങ്ങമ്മല അഗ്രി ഫാമിനു സമീപമുള്ള കൃഷി ഫാമിൽ വാഴയും മരച്ചീനിയും കാട്ടാനകൾ വ്യാപകമായി നശിപ്പിച്ചു. അനവധിമൂട് കുളച്ച വാഴകളും വിളവെടുക്കാറായ മരച്ചിനിയും നശിപ്പിച്ചതായും ലക്ഷങ്ങൾ നഷ്ടമുണ്ടെന്നും ഫാം അധികൃതർ പറയുന്നു.