മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 285 ഉദ്യോഗസ്ഥർക്ക്
1584129
Friday, August 15, 2025 7:08 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 ഉദ്യോഗസ്ഥർ അർഹരായി. സേവനത്തിന്റെയും പ്രതിബദ്ധതയുടെയും മികവിനാണ് മെഡൽ നൽകുന്നത്.
തിരുവനന്തപുരത്ത് സിറ്റിയിലും റൂറലിലുമായി 31 ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത്. തിരുവനന്തപുരം സിറ്റിയിൽ മെഡൽ നേടിയവർ; വി. സന്തോഷ് കുമാർ- എസിപി ജില്ലാ സ്പെഷൽ ബ്രാഞ്ച് തിരുവനന്തപുരം സിറ്റി, എച്ച്.എസ്. ഷാനിഫ്- ഇൻസ്പെക്ടർ, വഞ്ചിയൂർ, ബി.സാബു- ഇൻസ്പെക്ടർ, കണ്ട്രോൾ റൂം സിറ്റി, പി.ബി വിനോദ് കുമാർ- ഇൻസ്പെക്ടർ സൈബർ സ്റ്റേഷൻ, കെ.ശ്രീകുമാർ എസ്ഐ- ജില്ലാ ക്രൈംബ്രാഞ്ച്,
കെ.സുരേഷ്- എസ്ഐ-ഫോർട്ട്, ഡി.മോഹനചന്ദ്രൻ- എസ്ഐ-ഡിപിസിസി, എസ്.വി വിനുകുമാർ- എസ്ഐ ജില്ലാ സ്പെഷൽ ബ്രാഞ്ച്, പി.എൽ.ബിനുകുമാർ- ഡിഎച്ച്ക്യു, എ.ജയകുമാർ- എഎസ്ഐ- കെ-9 സ്ക്വാഡ്, പി.ടി. പ്രവീണ്‍ ആനന്ദ്- എഎസ്ഐ, എസ്പിഎസ്ടിഎസ്, എ.അനൂപ് റാം- സീനിയർ സിപിഒ, കന്റോണ്‍മെന്റ്, എസ്.അനിൽകുമാർ സീനിയർ സിപിഒ,
സൈബർ സിറ്റി, ഐ.എസ്. ശ്രീജിത്ത്- സീനിയർ സിപിഒ, ഫോർട്ട്, ആർ.രാജീവ് കുമാർ- സീനിയർ സിപിഒ, നാർക്കോടിക് സെൽ, ബി.സജിത്ത് കുമാർ- സീനിയർ സിപിഒ, കോവളം, എസ്.മനോജ് സിപിഒ, ഡിഎച്ച്ക്യു, എൽ.എസ്.ഷൈജു- സിപിഒ, ടൂറിസം പിഎസ്, കോവളം.
തിരുവനന്തപുരം റൂറലിൽ മെഡൽ നേടിയവർ: കെ.വി. ബിനീഷ് ലാൽ- ഇൻസ്പെക്ടർ തിരുവനന്തപുരം റൂറൽ, ഡി. മനോജ് എസ് ഐ, പി.അനിൽ എഎസ്ഐ, പി.എസ്. നെവിൽ രാജ്- എഎസ്ഐ, ആർ.വിജേഷ്-സീനിയർ സിപിഒ, എസ്.എൽ.ശ്രീനാഥ്- സീനിയർ സിപിഒ, കെ.ആർ. അനീഷ്-സീനിയർ സിപിഒ, ടി.യു വിനീഷ്- സീനിയർ സിപിഒ, എ.എസ്. അനൂപ്- എസ്സിപിഒ, ടി.ആശ- സീനിയർ സിപിഒ, എസ്.അരുണ്‍കുമാർ- എസ്സിപിഒ, എൻ.രജി- സീനിയർ സിപിഒ.