ഇടതു സർക്കാർ ടൂറിസം മേഖലയെ അവഗണിച്ചു: വി.ഡി. സതീശൻ
1584133
Friday, August 15, 2025 7:16 AM IST
തിരുവനന്തപുരം: ഇടതുസർക്കാർ ടൂറിസം മേഖലയെ അവഗണിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെടിഡിസി എംപ്ലോയീസ് കോൺഗ്രസിന്റെ 49-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
യൂണിയൻ പ്രസിഡന്റും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വർത്തമാനകാല മാനേജ്മെന്റും തൊഴിലാളി ബന്ധങ്ങളും എന്ന വിഷയത്തിൽ നടന്ന സിംപോസിയം കെടിഡിസി ചെയർമാൻ പി.കെ. ശശിയും സമാപന സമ്മേളനം പി.സി. വിഷ്ണുനാഥും ഉദ്ഘാടനം ചെയ്തു.
മുൻ ചെയർമാൻമാരായ പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ്, യൂണിയൻ ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ വി.ആർ. പ്രതാപൻ, എ.കെ. സനിൽ, സാവൻ അമ്പാടിയിൽ, വേണുഗോപാൽ, പി.ആർ. രതീഷ്, ബാലുനാഥ്, ഐഎൻടിയുസി കൊല്ലം ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് തുടങ്ങിയവർ പ്രസംഗിച്ചു.