നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
1583536
Wednesday, August 13, 2025 7:05 AM IST
നെടുമങ്ങാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അകാരണമായി പോലീസ് മർദിക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി കേരളമാകെ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് കച്ചേരി നടയിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
ചന്തമുക്കിൽനിന്നും പ്രകടനമാരംഭിച്ച് ടൗൺ ചുറ്റിയശേഷം കച്ചേരി നടയിൽ പ്രകടനം സമാപിച്ചു. പ്രകടനാനന്തരം നടന്ന സമ്മേളനത്തിനു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ അധ്യക്ഷത വഹിച്ചു. അഡ്വ. ബാജി, നെട്ടറച്ചിറ ജയൻ, അഡ്വ. എസ്. അരുൺകുമാർ, വട്ടപ്പാറ ചന്ദ്രൻ, മഹേഷ് ചന്ദ്രൻ, മണ്ണൂർക്കുണം സജാദ്, റാഫി, താഹിർ, ഷിനു, അഭിജിത് തുടങ്ങിയവർ നേതൃത്വം നൽകി.