ബിനു എസ്. നാടാർ കെഎന്‍എംഎസ് സംസ്ഥാന സെക്രട്ടറി
1583537
Wednesday, August 13, 2025 7:05 AM IST
വെള്ളറട: കെഎന്‍എംഎസ് സംസ്ഥാന സെക്രട്ടറിയായി കിളിയൂര്‍ ബിനു എസ്. നാടാരെ തെരഞ്ഞെടുത്തു. കിളിയൂര്‍ ബി. എ. ഭവനില്‍ സഹായദാസിന്റെയും മേരിയുടെയും മകനാണ്. 1992 മുതല്‍ കിളിയൂര്‍ ശാഖയുടെ സജീവ പ്രവര്‍ത്തകനാണ്. കത്തിപ്പാറ സുന്ദരരാജിന്റെയും, ചെമ്പൂര് ബെല്‍സര്‍ ആശാന്റെയും ശിക്ഷ്യനും പ്രശസ്ത അടിത്തടവ് മര്‍മ്മ കളരി ആശാന് കുറ്റിക്കാട് ദാസന് വൈദ്യരുടെയും റോസമ്മാല് നാടാത്തിയുടെയും ചെറുമകനാണ്.
സ്കൂള്‍ ജീവിതത്തില്‍ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. എംടിസിഎസ് എന്ന സാംസ്കാരിക പ്രസ്ഥാനം സ്ഥാപിച്ചു സാമൂഹ്യ ജീവിതത്തില്‍ സജീവ നേതൃത്വം വഹിച്ചു വരുന്നു. 'സ്കൂള്‍ ഓഫ് ദ്രാവിഡ ' എന്ന സിദ്ധ വൈദ്യം മര്‍മ്മ കളരി സ്കൂളിന്റെ സ്ഥാപകനാണ്.