പുതിയ ദീർഘദൂര കെഎസ്ആർടിസി ബസ് ഓടിച്ചുനോക്കി മന്ത്രി
1583544
Wednesday, August 13, 2025 7:05 AM IST
നേമം: പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ എത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ ദേശീയ പാതയിലുടെ ബസ് ഓടിച്ച് നോക്കി. ഇന്നലെ ഉച്ചയൊടെയാണ് മന്ത്രി എത്തിയത്. പുതിയതായി നിരത്തിലിറക്കിയ ദീർഘദൂര ബസുകളിൽ ഒന്നാണ് ഓടിച്ചു നോക്കിയത്.
കരമനവരെ പോയ ശേഷം തിരിച്ചു പാപ്പനംകോടു വഴി പള്ളിച്ചൽ വരെ പോയി മടങ്ങിവരുകയായിരുന്നു. ദേശീയ പാതകയുടെ രൂപത്തിൽ ത്രിവർണനിറത്തിലാണ് പുതിയ ബസുകളുടെ പെയിന്റിംഗ്. ഇതിന്റെ പുറമെയുള്ള ഡിസൈൻ ചെയ്തിരിക്കുന്നത്. മന്തി ഗണേഷ് കുമാറിന്റെ മകൻ ആദിത്യനും കൂട്ടുകാരൻ അമലും ചേർന്നാണ്. പാപ്പനംകോട് എൻൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ തയാറാക്കിയ സ്കൂട്ടറിൽ ബന്ധിപ്പിച്ച് ഓടാവുന്ന തരത്തിലുള്ള സ്കൂട്ടർ കം സൈഡ് കാർ വണ്ടർ കാർട്ടും മന്ത്രി നോക്കി കാണുകണ്ടായി.