കത്തിപ്പാറ കോളനിയില്‍ സേഫ്റ്റി ജാഗ്രത സമിതി മീറ്റിംഗ്
1583523
Wednesday, August 13, 2025 7:05 AM IST
വെള്ളറട: അവേര്‍നസ് സിവിക് റെസ്പോണ്സിബിലിറ്റി ആൻഡ് സേഫ്റ്റി ജാഗ്രത സമിതി മീറ്റിംഗ് സംഘടിപ്പിച്ചു. വെള്ളറട പഞ്ചായത്തിലെ പന്നിമല വാര്‍ഡില്‍ കത്തിപ്പാറ കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ വെള്ളറട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി ഉദ്ഘാടനം ചെയ്തു.
വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് - പബ്ലിക് റെസ്പോണ്സിബിലിറ്റി ആൻഡ് സേഫ്റ്റി എന്ന വിഷയത്തെക്കുറിച്ചും ലഹരി ഉപയോഗത്തെകുറിച്ചും ബോധവത്കരണം നടത്തി. ലീഗല്‍ സര്‍വീസ് സൊസൈറ്റി അഡ്വ. ബ്ലെസി, പഞ്ചായത്ത് വിമന്‍സ് സ്പെസിഫിക്കേറ്റര് ഫെമി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.