സ്മാര്‍ട്ട്ഫോണ്‍ മോഷ്ടാവ് പോലീസ് പിടിയില്‍
1584137
Friday, August 15, 2025 7:16 AM IST
മെഡിക്കല്‍കോളജ്: സ്മാര്‍ട്ട്ഫോണ്‍ മോഷ്ടിച്ചയാളെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി.
ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിനു സമീപം തൈവിളാകം വീട്ടില്‍ കെ. സഞ്ജു (30) വാണു പിടിയിലായത്.
ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് ഒരുമണിക്കും 2.30നും ഇടയ്ക്കാണ് സംഭവം. മെഡിക്കല്‍കോളജ് ബസ് സ്റ്റാന്‍ഡിനു സമീപം ജോസ് വൈ. ദാസിന്റെ ഉടമസ്ഥതയിലുള്ള എം.എസ്. കമ്മ്യൂണിക്കേഷന്സിലെത്തിയ പ്രതി സര്‍വീസ് ചെയ്യുന്നതിന് കടയില്‍ വച്ചിരുന്ന 7,000 രൂപ വിലവരുന്ന റെഡ്മി സ്മാര്‍ട്ട്ഫോണ്‍ അപഹരിച്ച് കടന്നുകളഞ്ഞു.
സംഭവസമയം കടയുടമ സ്ഥലത്തുണ്ടായിരുന്നില്ല. ഫോണ്‍ കാണാതായതോടെ ഉടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഫോണ്‍ മോഷണം പോയതായി മനസിലാക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ മെഡിക്കല്‍കോളജ് ആശുപത്രി വളപ്പില്‍ ഇതേ മോഷ്ടാവിനെ തിരിച്ചറിഞ്ഞ ഉടമ മെഡിക്കല്‍കോളജ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്ഐ ഗീതു, എഎസ്ഐ സുരേഷ്, സിപിഒ മുകേഷ് എന്നിവര്‍ ചേര്‍ന്നാണ് മെഡിക്കല്‍കോളജില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ, പ്രത്യേകിച്ചും തീരദേശ പോ ലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടന്ന 30-ഓളം മോഷണങ്ങള്‍ പ്രതിക്കെതിരേയുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.