വയോധികൻ കാർ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ
1583648
Wednesday, August 13, 2025 10:31 PM IST
വിഴിഞ്ഞം : വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽ മരുതൂർക്കോണം എസ്കെ സദനത്തിൽ കൃഷ്ണൻകുട്ടി നായർ (76) ആണ് മരിച്ചത്.
ഇന്നലെ വെളുപ്പിന് വീട്ടിലെ കാർ ഷെഡിൽ തൂങ്ങി നിൽക്കുന്നത് കണ്ട ബന്ധുക്കൾ അഴിച്ചിറക്കി വിഴിഞ്ഞം പയറുംമൂട് സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാൻസർ രോഗിയായിരുന്നു. വിഴിഞ്ഞംപോലീസ് മേൽ നടപടി സ്വീകരിച്ചു.