ജനസംസ്കാര പുരസ്കാരം ജോസ് ഫ്രാങ്ക്ളിന് സമ്മാനിച്ചു
1583872
Thursday, August 14, 2025 6:47 AM IST
നെയ്യാറ്റിന്‍കര : ജനാധിപത്യ- മതേതര വിശ്വാസികളും സമാനമനസ്കരുമായ സഹൃദയരുടെ കൂട്ടായ്മയായ ജനസംസ്കാര ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനായ പ്രാദേശിക ജനപ്രതിനിധിക്കുള്ള ഈ വർഷത്തെ ഉമ്മൻചാണ്ടി പുരസ്കാരം നെയ്യാറ്റിൻകര നഗരസഭയിലെ പ്രതിപക്ഷനേതാവും ഡിസിസി സെക്രട്ടറിയുമായ ജെ. ജോസ് ഫ്രാങ്ക്ളിന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് സമ്മാനിച്ചു.
പ്രശസ്തി പത്രവും പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്ന പുരസ്കാരം പൊതുപ്രവർത്തനരംഗത്തെ ജോസ് ഫ്രാങ്ക്ളിന്റെ മൂന്നുപതിറ്റാണ്ടത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് നല്‍കിയത്.
പുരസ്കാരദാന ചടങ്ങില്‍ കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, ജനസംസ്കാര അധ്യക്ഷൻ കോട്ടാത്തല മോഹൻ, ജനറൽ സെക്രട്ടറി കെ. അജന്തൻ നായർ, ബി. ബാബുരാജ് എന്നിവർ സംബന്ധിച്ചു.