നെടുമങ്ങാട് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
1584131
Friday, August 15, 2025 7:08 AM IST
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അനധികൃതമായി നഴ്സിംഗ് സൂപ്രണ്ടിന്റെ കൈവശം ഉണ്ടായിരുന്ന താക്കോൽ മോഷ്ടിച്ച് മോർച്ചറി തുറന്നു ഗർഭിണിയായ യുവതിയുടെ മൃതദേഹം പുറത്തുള്ളവരെ കാണിച്ചതു സംബന്ധിച്ചു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
സംഭവം നടന്ന പന്ത്രണ്ടോളം ദിവസം കഴിഞ്ഞിട്ടും പോലീസിൽ രേഖാമൂലം പരാതി കൊടുക്കുവാൻ ആശുപത്രി സൂപ്രണ്ട് തയാറാവാത്ത സാഹചര്യത്തിലും ആശുപത്രിക്ക് അകത്തെ ആഭ്യന്തര അന്വേഷണം നടത്തി ജീവനക്കാരനെ തിരിച്ചെടുക്കുവാൻ നടത്തുന്ന നീക്കത്തിലും പ്രതിഷേധിച്ചു കൊണ്ടായിരുന്നു ഉപരോധ സമരം. തുടർന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, ജാമ്യത്തിൽ വിട്ടയച്ചു.