വെള്ളറട പഞ്ചായത്തിലെ അഴിമതി: പ്രതിഷേധവുമായി ഡിവൈഎഫ്ഐ
1583539
Wednesday, August 13, 2025 7:05 AM IST
വെള്ളറട: പനച്ചമൂട് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന വെള്ളറട പഞ്ചായത്തു ഭരണസമിതിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ തോതിലുള്ള ക്രമക്കേട് നടത്തിയ ഭരണ സമിതി രാജിവക്കണമെന്നമെന്ന ആവശ്യം ശക്തമായി. ഇന്നലെ ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് അനൂപ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി പി.എസ്. നീരജ്, ടി.എല്‍. രാജ്, വി. സനാതനന്, പനച്ചമൂട് ഉദയന്‍, സി. ജ്ഞാനദാസ്, എസ്. പ്രദീപ്, സുനീഷ്, ഷാം, പ്രശാന്ത്, ആഷിക്, ഇര്‍ഷാദ്, മേരിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് 2.79 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. മെറ്റീരിയല്‍ വര്‍ക്കിലാണ് കോടികളുടെ അഴിമതി നടന്നിട്ടുള്ളതായി കണ്ടെത്തിയത്.
എം ബുക്കിലെ രേഖപ്പെടുത്തലുകള്‍ അനുസരിച്ചല്ല തുകകള്‍ നല്‍കിയിട്ടുള്ളത്. ഭൂരിപക്ഷം വര്‍ക്കുകള്‍ക്കും ഒരു വര്‍ക്കിന് രണ്ടു ടെണ്ടര്‍ എന്ന രീതിയിലാണു നടപടിക്രമങ്ങള്‍ നടത്തിട്ടുള്ളത്.
മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്നതിന്റെ കണക്കുകളും രേഖപ്പെടുത്തിയിട്ടില്ല. മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് നിര്‍മാണ പ്രവര്‍ത്തനത്തിന് സിമന്റുൾപ്പെടെ വാങ്ങിയിട്ടുള്ളതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.