ഷിനിലാലിനു സ്വീകരണം നൽകി
1584138
Friday, August 15, 2025 7:16 AM IST
നെടുമങ്ങാട്: വേങ്കോട് അമ്മാവൻ പാറ കേന്ദ്രീകരിച്ച് മഹാകവി കുമാരനാശാന്റെ പേരിൽ സാംസ്കാരിക സമുച്ചയവും വിനോദ സഞ്ചാര കേന്ദ്രവും സ്ഥാപിക്കുന്നത് സാംസ്കാരിക വകുപ്പുമായി കൂടിയാലോചിച്ചു ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളസാഹിത്യ അക്കാഡമി അവാർഡ് ജേതാവ് വി. ഷിനിലാലിന് നെടുമങ്ങാട് പൗരാവലി ഒരുക്കിയ സ്വീകരണയോഗംഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീകല, എസ്. മിനി,
സിപിഎം ഏരിയാ സെക്രട്ടറി കെ.പി. പ്രമോഷ്, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, മുൻ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, എസ്.എസ്. ബിജു, ഡോ. ഷിജുഖാൻ, ആർ. ജയദേവൻ, പി. ഹരികേശൻ നായർ, എസ്. അരുൺകുമാർ, ടി. അർജുനൻ തുടങ്ങിയവർ സംസാരിച്ചു.