കോൺഗ്രസ് പ്രതിഷേധ പ്രകടനം
1583870
Thursday, August 14, 2025 6:47 AM IST
നെടുമങ്ങാട്: വോട്ടർ പട്ടിക അട്ടിമറിയിൽ പ്രതിഷേധിച്ചും രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും അരുവിക്കര ചെറിയകൊണ്ണി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അരുവിക്കര ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡിസിസി മെമ്പർ കെ.പി. ഹരിശ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അരുവിക്കര മണ്ഡലം പ്രസിഡന്റ് മുണ്ടേല പ്രവീൺ അധ്യക്ഷത വഹിച്ചു. തോപ്പിൽ ശശിധരൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സലാം, ബാബുരാജ്, ഭഗവതിപുരം ശ്രീകുമാർ, ജ്യോതി, പ്രഭകുമാരി, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കെ. രമേഷ് ചന്ദ്രൻ,
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റുമാരായ ഷാജഹാൻ, വിജയകുമാർ, പഞ്ചായത്ത് മെമ്പർമാരായ സജാദ്, സിന്ധു, മണ്ഡലം വൈസ് പ്രസിഡന്റ് ഷാജഹാൻ, ആനന്ദ്, ഷാജഹാൻ, ബിന്ദു, രജിതകുമാരി തുടങ്ങിയവർ സംസാരിച്ചു.