ബാർട്ടൻഹിൽ പള്ളിയിൽ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാളിനു നാളെ തുടക്കം
1583862
Thursday, August 14, 2025 6:41 AM IST
തിരുവനന്തപുരം: ബാർട്ടൻഹിൽ വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പിയൂസ് പാപ്പായുടെ തിരുനാൾ 15,16,17 തീയതികളിൽ ആഘോഷിക്കുമെന്നു വികാരി ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, കൈക്കാരന്മാരായ ജെയിംസ് ഒഴുങ്ങാലിൽ, പോൾ പിള്ളവീട്ടിൽ, ജനറൽ കൺവീനർ ഷാജി കുറുപ്പംപറമ്പിൽ എന്നിവർ അറിയിച്ചു.
ഇടവകദിനമായ 15നു വൈകുന്നേരം 4.30നു സെമിത്തേരി സന്ദർശനം, ഒപ്പിസ്. അഞ്ചിനു വികാരി ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ തിരുനാൾ കൊടിയേറ്റു നടത്തും. തുടർന്ന് മലങ്കര റീത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടത്തും. മലങ്കര ഫൊറോനാ വികാരി ഫാ. റെന്നി കട്ടേൽ മുഖ്യകാർമികനാകും. തുടർന്ന് സമ്മാനദാനം.
16നു വൈകുന്നേരം അഞ്ചിനു ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു പിഎംജി ലൂർദ് ഫൊറോന പള്ളി വികാരിയും ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാളുമായ മോൺ. ജോൺ തെക്കേക്കര മുഖ്യകാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. കോട്ടയം തിരുഹൃദയദാസമൂഹം ആശ്രമം പ്രോക്യൂറേറ്റർ ഫാ. ജിബിൻ കാലായിൽകരോട്ട് ഒഎസ്എച്ച് തിരുനാൾ സന്ദേശം നൽകും.
മൺവിള പള്ളോട്ടേൻ സെമിനാരി റെക്ടർ ഫാ. പോൾ ആനിമൂട്ടിൽ പരിശുദ്ധ കുർബാനയുടെ ആശിർവാദം നിർവഹിക്കും. തുടർന്ന് സ്നേഹവിരുന്ന്. 17നു 9.45 ന് തിരുനാൾ റാസ കുർബാനയ്ക്ക് കോട്ടയം അതിരൂപത മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. റിൻഷോ കട്ടേൽ മുഖ്യകാർമികനാകും.
ശ്രീകാര്യം ലോയോളാ കോളജ് പ്രിൻസിപ്പൽ ഫാ. സാബു പാലത്തിനാടിയിൽ എസ്ജെ, വലിയതുറ ക്ലരിഷ്യൻ ഹൗസിലെ ഫാ. ജോർജ് കുരുട്ടുപറമ്പിൽ സിആർഎം, കോട്ടയം തിരുഹൃദയ ദാസസമൂഹം ആശ്രമത്തിലെ ഫാ. ജസ്റ്റിൻ പെരുമ്പളത്തുശ്ശേരിൽ ഒഎസ്എച്ച്, കോട്ടയം തിരുഹൃദയദാസമൂഹം ആശ്രമം പ്രോക്യൂറേറ്റർ ഫാ. ജിബിൻ കാലായിൽകരോട്ട് ഒഎസ്എച്ച് തുടങ്ങിയവർ സഹകാർമികരാകും.
പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പലും പാളയം സമാധാന രാജ്ഞി ബസിലിക്ക റെക്ടറുമായ ഫാ. നെൽസൺ വലിയവീട്ടിൽ തിരുനാൾ സന്ദേശം നൽകും. തുടർന്നു പരിശുദ്ധ കുർബാനയുടെ ആശിർവാദവും സ് നേഹവിരുന്നും ഉണ്ടായിരിക്കും.