കരൾ മാറ്റിവയ്ക്കൽ: യുവാവ് സഹായം തേടുന്നു
1584128
Friday, August 15, 2025 7:08 AM IST
കഴക്കൂട്ടം: പത്രവിതരണക്കാരനായ യുവാവ് കരൾമാറ്റിവയ്ക്കലിനു സഹായം തേടുന്നു. 15 വർഷത്തോളമായി കഴക്കൂട്ടം പ്രദേശത്ത് പത്രവിതരണസ്റ്റ നടത്തുന്ന കഴക്കൂട്ടം കിഴക്കുംഭാഗം അക്ഷര ഭവനിൽ കെ.എൻ. അരുൺരാജാണു സഹായം തേടുന്നത്. കരൾരോഗം ബാധിച്ചു വർഷങ്ങളായി ചികിത്സയിലുള്ള അരുൺ രാജിനു മാസങ്ങൾക്കു മുന്പ് രോഗം മൂർച്ഛിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കരൾ മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചു. നിർധന കുടുംബത്തിന് അതിനു സാധിക്കാത്ത അവസ്ഥയാണുള്ളത്. നാട്ടുകാർ ചേർന്നു ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
ഫെഡറൽ ബാങ്ക് കഴക്കൂട്ടം ശാഖയിൽ ഇതിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്. നന്പർ: 16170 100 133050. ഐഎഫ്എസ്സി എഫ്ഡിആർഎൽ0001617. ഫോൺ: 9447712143, 97466652 85. ജി പേ നന്പർ: 9447712143, upi id arunraj1@fbl.