പ്ലാസ്റ്റിക് നിര്‍മാര്‍ജനം കുട്ടികളുടെ ഉത്തരവാദിത്തം: ജില്ലാകളക്ടര്‍
1583864
Thursday, August 14, 2025 6:41 AM IST
പേരൂര്‍ക്കട: പ്ലാസ്റ്റിക് നിര്‍മാര്‍ജനം കുട്ടികളുടെ ഉത്തരവാദിത്തമാണെന്നു ജില്ലാകളക്ടര്‍ അനുകുമാരി. വഞ്ചിയൂര്‍ ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വന്റ് എച്ച്എസ്എസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
കുട്ടികളില്‍ അമിതമായി കണ്ടുവരുന്ന ഡിജിറ്റല്‍ അഡിക്ഷനെതിരേ ശക്തമായി പ്രതിരോധിക്കേണ്ടതായ ആവശ്യകതയും കളക്ടര്‍ എടുത്തുപറഞ്ഞു. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളില്‍ മഷിപ്പേനകള്‍ ഉപയോഗത്തില്‍ കൊണ്ടുവരാനായി കുട്ടികള്‍ക്കു മഷിപ്പേന നല്കുന്ന ഒരു കാമ്പയിനും കളക്ടര്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഫില്‍ഡ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെബിന് ഫെര്‍ണാണ്ടസ്, സിസ്റ്റര്‍ ക്ലയര്‍ ഡിസൂസ, പിടിഎ പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.