യുവാക്കളെ എറിഞ്ഞു വീഴ്ത്തിയെന്ന് ആരോപണം
1583532
Wednesday, August 13, 2025 7:05 AM IST
പേരൂര്‍ക്കട: കൈ കാണിച്ചിട്ട് ബൈക്ക് നിര്‍ത്താത്തതിനാല്‍ പോലീസ് യുവാക്കളെ എറിഞ്ഞുവീഴ്ത്തിയതായി ആരോപണം. കല്ലറ സ്വദേശികളായ ദിപിന്, വിശാഖ് എന്നിവരാണ് ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഈഞ്ചയ്ക്കലിനും മുട്ടത്തറയ്ക്കും ഇടയിലുള്ള സര്‍വീസ് റോഡില്‍ വച്ച് ആറിനു പുലര്‍ച്ചെ വാഹനപരിശോധനയ്ക്കിടെയാണ് തങ്ങളെ അഞ്ചു പോലീസുകാര്‍ ചേര്‍ന്ന് എറിഞ്ഞുവീഴ്ത്തി മര്‍ദിച്ചതെന്നാണ് ആരോപണം. വാഹനാപകടമുണ്ടായതാണെന്നു കാണിച്ചു പോലീസുതന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണെന്നും ഫോര്‍ട്ട് പോലീസ് ആരെയും മര്‍ദിച്ചിട്ടില്ലെന്നും സി.ഐ വി.ആര്.ശിവകുമാര്‍ അറിയിച്ചു.