കുളമുട്ടം അഷറഫ് ഫൗണ്ടേഷന് വിദ്യാർഥികളെ ആദരിച്ചു
1584135
Friday, August 15, 2025 7:16 AM IST
തിരുവനന്തപുരം: കുളമുട്ടം അഷറഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
വിദ്യാർഥികളെ ആദരിച്ചു. പടവന്‍കോട് പ്രസ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി നിധിന് അഷറഫ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ദേശീയ സമിതി സെക്രട്ടറിയുമായ കലാപ്രേമി ബഷീര്‍ ബാബു അനുസ്മരണ ചടങ്ങ് ഉദ് ഘാടനം ചെയ്തു.
ഫൗണ്ടേഷന് വൈസ് ചെയര്മാന് ലുസിഹ അഷറഫ് പടവന്‍കോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.എ. റഹീം, എന്‍ആര്‍ഐ വെല്‍ഫെയര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശര്‍മദ് ഖാന് (ഷാര്‍ജ), വനിതാ വിഭാഗം കണ്‍വീനര്‍ ബിസ്മി (അബുദാബി),
ഫൗണ്ടേഷന് ജോയിന്‍ സെക്രട്ടറി നിധിയ (ദുബായ്), കേരള പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മാഹിന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ആസിഫ് സ്വാഗതവും ആലിഫ് നന്ദിയും പറഞ്ഞു.