വെള്ളാഞ്ചിറ സ്റ്റേഡിയം നവീകരണം
1583869
Thursday, August 14, 2025 6:41 AM IST
വെഞ്ഞാറമൂട്: വെള്ളാഞ്ചിറ സ്റ്റേഡിയം നവീകരണം ആരംഭിച്ചു. പനവൂർ പഞ്ചായത്തിലെ വെള്ളാഞ്ചിറ സ്റ്റേഡിയത്തിൽ ഡി.കെ. മുരളി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കളിസ്ഥലം നവീകരിക്കുന്നത്.
കായിക വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരളാ ഫൗണ്ടേഷനാണ് നവീകരണത്തിന്റെ മേൽനോട്ട ചുമതല. പനവൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേക്കറോളം സ്ഥലത്താണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വിവിധ ഗെയിമുകൾ പ്രാക്ടീസ് ചെയ്യാനുള്ള മൾട്ടി പർപ്പസ് സംവിധാനത്തിലാണ് സ്റ്റേഡിയം ഒരുക്കുന്നത്. ഏതാനും മാസങ്ങൾക്കകം തന്നെ നിർമാണം പൂർത്തീ കരിക്കാൻ കഴിയുമെന്ന് ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.