ജില്ലാ യുവജന കേന്ദ്രം ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
1583534
Wednesday, August 13, 2025 7:05 AM IST
മെഡിക്കല്‍കോളജ്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം നടപ്പാക്കുന്ന ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ.എം. അന്‍സാരി അധ്യക്ഷത വഹിച്ചു.
പട്ടം ജില്ലാ പഞ്ചായത്ത് വെര്‍ച്ച്വല്‍ ക്ലാസ് മുറിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 14 നിയമസഭാ മണ്ഡലംതല വിജയികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഡോ. അക്ബര്‍ ഷാ മത്സരം നിയന്ത്രിച്ചു.വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികളായ ശിവശങ്കര്‍, ഹാഫിസ് മുഹമ്മദ് എന്നിവര്‍ ഒന്നാംസ്ഥാനവും കരിപ്പൂര്‍ എച്ച്എസ്എസ് വിദ്യാര്‍ഥികളായ അദ്വൈത്, വൈഷ്ണവ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ വിതരണം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, അവളിടം ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. ശ്യാമ എന്നിവര്‍ പങ്കെടുത്തു.