പെരുങ്കടവിളയില്‍ വയോജന പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
1584141
Friday, August 15, 2025 7:16 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് വയോജന സൗഹൃദഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി അണമുഖത്തു നിർമിച്ച വയോജന പാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രജി കുമാര്‍ സ്വാഗതം ആശംസിച്ചു.
വാര്‍ഡ് മെമ്പര്‍മാരായ എം. വിമല, കെ.എസ്. ജയചന്ദ്രന്, മിനി പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. ജഗദമ്മ നന്ദി പറഞ്ഞു.