ഗവ. ജെബിഎസിലെ വര്‍ണക്കൂടാരം ഇന്ന് തുറക്കും
1583529
Wednesday, August 13, 2025 7:05 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗവ. ജെബിഎസില്‍ നിര്‍മിച്ച വര്‍ണക്കൂടാരം ഇന്ന് തുറന്നു നല്‍കും. വിദ്യാലയത്തിലെ പ്രീ- സ്കൂളിനു വേണ്ടി സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും നെയ്യാറ്റിന്‍കര ബിആര്‍സിയും സംയുക്തമായി 10 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ചതാണ് ഈ വര്‍ണക്കൂടാരം.
ഭാഷ, ഗണിതം, ശാസ്ത്രം എന്നിങ്ങനെ 13 വ്യത്യസ്ത ഇടങ്ങള്‍ വര്‍ണക്കൂടാരത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മിനി തിയറ്റര്‍, വിവിധങ്ങളായ കളിക്കോപ്പുകള്‍ എന്നിവയും കുരുന്നുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്നുച്ചയ്ക്കു രണ്ടിന് കെ. ആന്‍സലന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന്, നിംസ് മെഡിസിറ്റി എംഡി ഡോ. എം.എസ്. ഫൈസല്ഖാന്, ഡോ. ബി. നജീബ് മുതലായവര്‍ സംബന്ധിക്കും.