ലഹരി കേസ്: എട്ടാം പ്രതിയെ പോലീസ് കസ്റ്റഡയിൽ വാങ്ങി
1583528
Wednesday, August 13, 2025 7:05 AM IST
തിരുവനന്തപുരം: തലസ്ഥാനത്തെ ലഹരി കേസിലെ എട്ടാം പ്രതിയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ നൽകി.
പ്രതി വിദേശ രാജ്യത്തു ലഹരി വസ്തുക്കൾ വിൽപന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാനാണു എട്ടാം പ്രതി പ്രസാദിനെ അന്വേഷണ സംഘം മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒന്നു മുതൽ നാലു വരെ പ്രതികളായ വർക്കല സ്വദേശി സഞ്ജു എന്ന സൈജു (42), ഞെക്കാട് വലിയവിള സ്വദേശി നന്ദു (32), ഉണ്ണിക്കണ്ണൻ (39), പ്രവീണ്‍ (35) എന്നിവരെ നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.കല്ലന്പലത്തു നിന്ന് 1.26 കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശമദ്യവുമായിരുന്നു പിടികൂടിയത്.