ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ പ്രതി പിടിയിൽ
1583522
Wednesday, August 13, 2025 7:05 AM IST
വിളപ്പിൽശാല: ഓട്ടോഡ്രൈവറെ മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിളപ്പിൽശാല പോലീസ് പിടികൂടി. ചെറുപാറ മഹാവിഷ്ണുക്ഷേത്രത്തിനു സമീപം വടക്കേക്കരവീട്ടിൽനിന്ന് വിളവൂർക്കൽ കുണ്ടമൺകടവ് മിന്നുഭവനിൽ അരുൺ എന്ന ജിത്തു(31) ആണ് അറസ്റ്റിലായത്.