പാളയം സമാധാന രാജ്ഞി ബസിലിക്ക തിരുനാൾ 17 മുതൽ 24വരെ
1583527
Wednesday, August 13, 2025 7:05 AM IST
തിരുവനന്തപുരം: പാളയം സമാധാന രാജ്ഞി ബസിലിക്ക തിരുനാൾ 17 മുതൽ 24 വരെയുള്ള തീയതികളിൽ നടക്കും. 17നു രാവിലെ 6.30ന് റെക്ടർ ഫാ. നെൽസൺ വലിയ വീട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് തിരുനാൾ കൊടിയേറ്റ്.
18നു വൈകുന്നേരം അഞ്ചിനു പത്തനംതിട്ട ഭദ്രാസനത്തിലെ ജോസ് ചാമക്കാലായിൽ റമ്പാൻ വിശുദ്ധ കുർബാന അർപ്പിക്കും. 19നു വൈകുന്നേരം അഞ്ചിനു നാലാഞ്ചിറ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജോസ് ചരുവിൽ വിശുദ്ധ കുർബാന അർപ്പിക്കും. 20നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം വൈദിക ജില്ലാ വികാരി ഫാ. ജോൺ വിളയിൽ വിശുദ്ധ കുർബാന നടത്തും.
21ന് വൈകുന്നേര അഞ്ചിനു സെന്റ് അലോഷ്യസ് മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. ജോൺസൺ പുത്തൻവിള വിശുദ്ധ കുർബാന അർപ്പിക്കും. 22നു തിരുവനന്തപുരം മേജർ അതിഭദ്രാസന വികാരി ജനറാൾ റവ. ഡോ. വർക്കി ആറ്റുപുറത്ത് വിശുദ്ധ കുർബാന അർപ്പിക്കും.
തുടർന്ന് ഭക്തസംഘടനകളുടെ വാർഷികവും ഫുഡ് ഫെസ്റ്റും നടത്തും. 23ന് വൈകുന്നേരം അഞ്ചിനു അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വടക്കേടത്ത് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു ഭക്തിനിർഭരമായ തിരുനാൾ റാസ നടത്തും. 24നു പ്രഭാത നമസ്കാരവും തുടർന്നു മലങ്കര കത്തോലിക്കാ സഭ പുത്തൂർ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തും. തുടർന്നു കൊടിയറക്കം. 19 മുതൽ 21 വരെ ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയം വികാരി ഫാ. ബെന്നി നാരത്തിനാലിന്റെ നേതൃത്വത്തിൽ നവീകരണ ധ്യാനം നടത്തും.