ലുലു മാളിൽ ഡൈസണ്‍ സ്റ്റോര്‍ തുറന്നു
1583525
Wednesday, August 13, 2025 7:05 AM IST
തിരുവനന്തപുരം: സാങ്കേതിക വിദ്യകൾ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡൈസണ്‍ ഇന്ത്യ തിരുവനന്തപുരത്ത് ആദ്യസ്റ്റോര്‍ തുറന്നു.
രാജ്യത്തെ ഡൈസണിന്റെ 28-ാമത് സ്റ്റോറാണ് ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് പ്രായോഗിക അനുഭവം ഉറപ്പാക്കിയും വാങ്ങുന്നതിനു മുമ്പ് ഉപയോഗിച്ചു നോക്കാനുള്ള അവസരം നല്‍കിയും ആവശ്യങ്ങള്‍ക്കനുയോജ്യമായ മെഷീനുകളും അനുബന്ധ ഉപകരണവും നേരിട്ട് കണ്ടെത്താനാകുന്ന രീതിയിലാണ് സ്റ്റോര്‍ ക്രമീകരിച്ചിരിക്കുന്നത്.
ഡൈസണ്‍ സ്റ്റോറിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടര്‍ അങ്കിത് ജെയിന് നിർവഹിച്ചു. ധാന്യങ്ങള്‍, കോണ്‍ഫെറ്റി എന്നിവയടക്കം തറകളിലും അവശിഷ്ടങ്ങളിലും ഡൈസണ്‍ വാക്വം ക്ലീനറുകളുടെ കാര്യക്ഷമത ഉപഭോക്താ ക്കള്‍ക്ക് കാണാന്‍ കഴിയും. സ്റ്റൈലിംഗ് സ്റ്റേഷനുകളില്‍, സ്റ്റൈലിസ്റ്റുകള്‍ ഡൈസണ്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തിഗത നിര്‍ദേശങ്ങളും വാഗ്ദാനം ചെയ്യുന്നു. ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ലൈവ് ഡെമോണ്സ്ട്രേഷന്സും നല്കുന്നു.
www.dys on. in എന്ന വെബ്സൈറ്റ് വഴി സൗജന്യ ഇന്‍സ്റ്റോര്‍ സ്റ്റൈലിംഗ് അപ്പോയിന്റ്മെന്റുകളും ഡൈസണ്‍ വിദഗ്ധരില്‍ നിന്നുള്ള മാസ്റ്റര്‍ ക്ലാസുകളും ബുക്ക് ചെയ്യാം.