തലേക്കുന്നിൽ ബഷീർ സ്മാരക പുരസ്കാര സമർപ്പണം ഇന്ന്
1583521
Wednesday, August 13, 2025 7:05 AM IST
വെഞ്ഞാറമൂട്: പാർലമെന്റിലെ ഇരു സഭകളിലും, സംസ്ഥാന നിയമസഭയിലും അംഗമായിരിക്കുകയും കെപിസിസി ജനറൽ സെകട്ടറി, വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത തലേക്കുന്നിൽ ബഷീറിന്റെ സ്മരണാർഥം വെഞ്ഞാറമൂട് പുല്ലമ്പാറ സദ്ഭാവന കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ സദ്ഭാവന പുരസ്കാരം സമർപ്പണം ഇന്നു വൈകുന്നേരം തേമ്പാംമൂട്ടിൽ നടക്കുന്ന ചടങ്ങിൽ മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ നിർവഹിക്കും.
പ്രസിഡന്റ് എ. ഷാജഹാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അനുസ്മരണ പ്രഭാഷണം നടത്തും. ഇ. ഷംസുദ്ദീൻ, രമണി പി. നായർ, ആനാട് ജയൻ, ഷാനവാസ് ആനക്കുഴി, ബിനു എസ്. നായർ, ഇ.എ. അസീസ്, അഡ്വ. എം.എൽ. അനൂപ് കുമാർ തുടങ്ങിയവർ സംസാരിക്കും.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരേയും ആദരിക്കും. ജനറൽ സെക്രട്ടറി ബി.എസ്. ശിവകുമാർ സ്വാഗതവും ചന്ദ്രികാ ശ്രീധരൻ നന്ദിയും രേഖപ്പെടുത്തും