ഇലക്ട്രോണിക് വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തു
1596809
Saturday, October 4, 2025 6:38 AM IST
പേരൂര്‍ക്കട: നഗരസഭ ഭിന്നശേഷിക്കാര്‍ക്കായി ഇലക്ട്രോണിക് വീല്‍ച്ചെയറുകള്‍ വിതരണം ചെയ്തു. 21 പേര്‍ക്കാണ് ഇതു സൗജന്യമായി നല്‍കിയത്. മേയര്‍ ആര്യ രാജേന്ദ്രന് വീല്ച്ചെയറുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഡപ്യൂട്ടി മേയര്‍ പി.കെ രാജു അധ്യക്ഷത വഹിച്ചു.
ഓരോ വ്യക്തിയുടെയും സ്വന്തം ആവശ്യങ്ങള്‍ സ്വയം നിറവേറ്റാനുള്ള ശേഷിക്ക് മനുഷ്യജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്നും പരിമിതികളെ മറികടന്ന് ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കുകയെന്നതാണ് ലക്ഷ്യമെന്നും മേയര്‍ പറഞ്ഞു.
യോഗത്തില്‍ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ക്ലൈനസ് റൊസാരിയോ, ചെയര്‍പേഴ്സണ്‍മാരായ ആര്. സുരകുമാരി, സി.എസ്.സുജാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.