ജീവനക്കാരോട് സർക്കാരിന് കാട്ടുനീതി : അഡ്വ. ജി. സുബോധൻ
1596817
Saturday, October 4, 2025 6:38 AM IST
നെയ്യാറ്റിന്‍കര : കഴിഞ്ഞ ഒൻപതര വർഷമായി ജീവനക്കാരോടും അധ്യാപകരോടും സർവീസ് പെൻഷൻകാരോടും സർക്കാർ സ്വീകരിച്ചിരിക്കുന്നത് കാട്ടുനീതിയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ആരോപിച്ചു.
നെയ്യാറ്റിന്‍കര മിനി സിവിൽ സ്റ്റേഷന് മുന്നിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ ജിഒയു) നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ ഇന്നലെ നടന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ. നിസാമുദീൻ അധ്യക്ഷനായി. ബ്രാഞ്ച് പ്രസിഡന്റ് പി.എസ്. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ. ബിജു എന്നിവർ ഉപവസിച്ചു.
സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. വിൻസെന്റ് എംഎൽഎ, എഐസിസി അംഗം നെയ്യാറ്റിൻകര സനൽ, നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിൻ, കെജിഒയു സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി ബി. ഗോപകുമാർ, ട്രഷറർ ഡോ. ആർ. രാജേഷ്,
സെക്രട്ടറിമാരായ എസ്.നൗഷാദ്, ഡോ. ജി.പി. പദ്മകുമാർ, ജില്ലാ സെക്രട്ടറി എസ്. ഒ. ഷാജികുമാർ തിരുപുറം, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. വിനോദ് സെൻ, ആർ. സുമകുമാരി എന്നിവര്‍ സംബന്ധിച്ചു.