മോഹൻലാലിന് ആദരം: നഗരത്തിൽ ഗതാഗത നിയന്ത്രണം
1596810
Saturday, October 4, 2025 6:38 AM IST
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ നടൻ മോഹന്‍ലാലിനെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം 5ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രോഗ്രാമിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ഉച്ചയ്ക്ക് മൂന്ന് മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ജേക്കബ്സ് ജംഗ്ഷന്, ഊറ്റുകുഴി , ഗവണ്മെന്റ് പ്രസ് ജംഗ്ഷന് എന്നീ സ്ഥലങ്ങളില്‍ നിന്നും സെന്‍ട്രല്‍ സ്റ്റേഡിയം ഭാഗത്തേയ്ക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല.
വിജെടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ സ്റ്റാച്ച്യു വഴി കന്റോണ്‍മെന്റ് ഗേറ്റ് എത്തി ആള്‍ക്കാരെ ഇറക്കിയശേഷം ജേകബ്സ് ജംഗ്ഷന് വഴിയും, ആയുര്‍വേദ കോളജ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുളിമൂട് ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയ ശേഷവും, ആര്‍ബി ഐ, ബേക്കറി ജംഗ്ഷന്, മോഡല്‍ സ്കൂള്‍ ജംഗ്ഷന് എന്നീ ഭാഗങ്ങളി ല്‍ നിന്നുള്ള വാഹനങ്ങള്‍ ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷന് വഴി ഗവൺമെന്റ് പ്രസ് ജംഗ്ഷനില്‍ എത്തി ആള്‍ക്കാരെ ഇറക്കിയ ശേഷം പുളിമൂട് ജംഗ്ഷന് വഴിയും പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
പുളിമൂട് ഭാഗത്ത് നി ന്നും ഗവണ്മെന്റ് പ്രസ് ജംഗ്ഷന് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കാത്തതും ഗവണ്മെന്റ് പ്രസ് ജംഗ്ഷന് ഭാഗത്ത് നിന്നും പുളിമൂട് ഭാഗത്തേക്ക് വാഹനഗതാഗതം അനുവദിക്കുന്നതുമാണ്. വലിയ വാഹനങ്ങളില്‍ വരുന്നവര്‍ ആള്‍ക്കാരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.