വില്പനയ്ക്ക് കൊണ്ടുവന്ന കുപ്പി വെള്ളത്തില്‍ പുഴു
1596827
Saturday, October 4, 2025 6:49 AM IST
വെള്ളറട: ചായക്കടയിൽ വില്പനക്ക് കൊണ്ടു വന്ന കുപ്പിവെള്ളത്തിൽ പുഴു. കാരക്കോണം കണ്ടന്ച്ചിറയിൽ ആണ് ചായക്കടയില്‍ വില്പനക്ക് കൊണ്ടു വന്ന കുപ്പിവെള്ളത്തിൽ പുഴുവിനെ കണ്ടെത്തിയത്. ഒരു സെന്റി മീറ്റര്‍ വലിപ്പമുള്ള പുഴുവിനെയാണ് കണ്ടെത്തിയത്. സീല്‍ ചെയ്ത കുപ്പിക്കുള്ളില്‍ പുഴുവിനെ കണ്ടത് എല്ലാവരെയും അങ്കലാപ്പിലാക്കി.
ഗ്രാമീണ മേഖലകളില്‍ പല കമ്പനികളുടെ പേരില്‍ കുപ്പിവെള്ളം യഥേഷ്ടം വില്പനയ്ക്കായി എത്തുന്നുണ്ട്. 20 രൂപ നിരക്കിലാണ് കുപ്പി വെള്ളം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. വേനല്‍ ശക്തമായതോടെ പലരും കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
പല സ്ഥലങ്ങളിലും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഗ്രാമീണ മേഖലയില്‍ കുപ്പിവെള്ളത്തില്‍ പുഴു കണ്ടത് പ്രദേശവാസികളെ അങ്കലപ്പിലാക്കിയിട്ടുണ്ട്.