അനുശോചിച്ചു
1596818
Saturday, October 4, 2025 6:49 AM IST
കോവളം: സിപിഎം വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറിയും മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ, വ്യാപാരി വ്യവസായി സമിതി നേതാവുമായ വിഴിഞ്ഞം സ്റ്റാൻലിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. വിഴിഞ്ഞം ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സിപിഎം കോവളം ഏരിയാ സെക്രട്ടറി എസ്.അജിത്ത് അധ്യക്ഷനായി.
കെ.ആൻസലൻ എംഎൽഎ, കേരള ഓട്ടോമൊബൈൽസ് ചെയർമാനും മത്സ്യ തൊഴിലാളി യൂണിയൻ അഖിലേന്ത്യാ നേതാവുമായ പുല്ലുവിള സ്റ്റാൻലി, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു, സിപിഐ നേതാവ് വെങ്ങാനൂർ ബ്രൈറ്റ്, വ്യാപാരി വ്യവസായി സമിതി നേതാവ് പാപ്പച്ചൻ, ആർജെഡി നേതാവ് തെന്നൂർക്കോണം ബാബു,
കേരള കോൺഗ്രസ് ബി നേതാവ് വിജയമൂർത്തി, ജനതാദൾ എസ് നേതാവ് കോളിയൂർ സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് അബാസ്, സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.ജെ.സുക്കാർണോ, മത്സ്യ തൊഴിലാളി യൂണിയൻ നേതാവ് അസുന്ത മോഹൻ, സിഐടിയു ഏരിയാ സെക്രട്ടറി കരിങ്കട രാജൻ, ബിജെപി നേതാവ് സഞ്ചുലാൽ,
സിപിഎം ഏരിയാ കമ്മിറ്റി അംഗം ഉച്ചക്കട ചന്ദ്രൻ, മുക്കോല ലോക്കൽ സെക്രട്ടറി മുക്കോല സന്തോഷ് എന്നിവർ സംസാരിച്ചു. സിപിഎം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു.സുധീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.