മൈ ഭാരത് വാളണ്ടിയർമാർ ശംഖുമുഖം ബീച്ച് ശുചീകരിച്ചു
1596830
Saturday, October 4, 2025 6:53 AM IST
വലിയതുറ: സ്വച്ഛ്താ ഹി സേവ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും മാഹി, ലക്ഷദ്വീപ് തീരപ്രദേശങ്ങളിലും വാളണ്ടിയർമാർ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും നടത്തി. കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖം ബീച്ചിൽ നടന്ന ശുചീകരണം മേരാ യുവ ഭാരത് സ്റ്റേറ്റ് ഡയറക്ടർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബീച്ച് ശുചീകരണത്തിന് തുടക്കം കുറിച്ചു. വിവിധ യുവ ജന സന്നദ്ധ സംഘടനകളിലെയും കോളജുകളിലെയും യുവതി യുവാക്കൾ പരിപാടിയിൽ പങ്കെടുത്തു.
മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ എൻ.സുഹാസ്, ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷൻ ഫൗണ്ടർ അഫ്സൽ എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്തുടനീളം മേരാ യുവ ഭാരത്തിന്റെ ആഭിമുഖ്യത്തിൽ പൊതുസ്ഥലങ്ങൾ, ചരിത്രസ്മാരകങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.