വഴിയിലേക്ക് കരിങ്കല്‍ ഭിത്തി തകർന്നു വീണു
1596823
Saturday, October 4, 2025 6:49 AM IST
വെള്ളറട : പഞ്ചായത്തിലെ കക്കോട്ടുകോഴിയില് നിന്നും മൈല കുന്നിലേക്ക് പോകുന്ന സഞ്ചാര പാതയിലേക്ക് കരിങ്കല്‍ ഭിത്തി തകര്‍ന്നുവീണതിനെത്തുടർന്ന് ഇതുവഴിയുള്ള യാത്ര തടസപ്പെട്ടു.
വര്‍ഷങ്ങള്‍ക്കു മുമ്പ് 15 അടി ഉയരത്തിലാണ് കരിങ്കല്‍ ഭിത്തി നിര്‍മിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ കരിങ്കല്‍ ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു പതിക്കുകയായിരുന്നു. തുടര്‍ന്ന് വഴിയാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയാത്ത സാഹചര്യമായി. പ്രദേശവാസികള്‍ വെള്ളറട പോലീസില്‍ പരാതി നല്കി.
സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വീതി ലഭിക്കത്തക്ക വിധത്തില്‍ തകര്‍ന്നു കിടക്കുന്ന കല് ഭിത്തി മാറ്റി പുനസ്ഥാപിക്കണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.
ശേഷിക്കുന്ന ഭാഗം ഏത് സമയവും വീഴുമെന്ന അവസ്ഥയിലാണ്. കല്‍ഭിത്തി തകര്‍ന്നു വീഴുന്ന സമയത്ത് പ്രദേശവാസികളും യാത്രക്കാരും ഇല്ലാതിരുന്നത് കാരണം വന്‍ അപകടം ഒഴിവായി.