വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ റോഡ് ഇരുചക്രവാഹന യാത്രികരുടെ പേടിസ്വപ്നം
1596826
Saturday, October 4, 2025 6:49 AM IST
പേരൂര്‍ക്കട: ഇരുചക്രവാഹനയാത്രികരുടെ പേടിസ്വപ്നമായി വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ റോഡ്. അറ്റകുറ്റപ്പണി ചെയ്ത റോഡ് ആണ് തകര്‍ന്നത്. റോഡിലെ കുഴി അധികൃതര്‍ കോണ്‍ക്രീറ്റ് ചെയ്തെങ്കിലും അതും ഇളകി.
ഇപ്പോള്‍ റോഡിലെ കുഴിയെയും കോണ്‍ക്രീറ്റ് പാളിയെയും പേടിക്കണമെന്ന അവസ്ഥ. വട്ടിയൂര്‍ക്കാവ് മണ്ണറക്കോണത്തുനിന്ന് തോപ്പുമുക്കിലേക്കു പോകുന്നതിനുള്ള റോഡ് ഏകദേശം 300 മീറ്റര്‍ വരുന്നതാണ്.
കാറുകളെക്കാള്‍ കൂടുതല്‍ ഇതുവഴി സഞ്ചരിക്കുന്നത് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ്. ഇളകിക്കിടന്ന കോണ്‍ക്രീറ്റ് പാളികളില്‍ തട്ടി നിരവധി പേരാണ് വീണു പരിക്കേറ്റിട്ടുള്ളത്.