ദേവാലയ തിരുനാളിന് ഇന്ന് ആരംഭം
1596815
Saturday, October 4, 2025 6:38 AM IST
വിഴിഞ്ഞം: മുല്ലൂർ സെന്റ് ഫ്രാൻസീസ് അസീസി മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയ തിരുനാളിനും നവതി ആഘോഷ സമാപനത്തിനും ഇന്ന് ആരംഭം കുറിച്ച് 19 ന് സമാപിക്കും. ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല പ്രാർത്ഥന സന്ധ്യാ നമസ്കാരം നൊവേന ,വിശുദ്ധ കുർബാന. നാളെ രാവിലെ 7.45 ന് പ്രഭാത നമസ്കാരം 8.15 അഭിവന്ദ്യ യുഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിക്ക് സ്വീകരണം.
തുടർന്ന് വിശുദ്ധ കുർബാന. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ വൈകുന്നേരം വചനസന്ധ്യ. ഫാ. വിൽസൺ തട്ടാരു തുണ്ടിൽ, ഫാ. ആദർശ് കുമ്പളത്ത് , ഫാ. അലോഷ്യസ് തെക്കേടത്ത് എന്നിവർ നയിക്കും.
12 ന് രാവിലെ 8.15 ന് പാറശാല രൂപതാ മെത്രാൻ തോമസ് മാർ യൗസേബിയോസ് തിരുമേനിക്ക് സ്വീകരണവും വിശുദ്ധ കുർബാനയും. 19ന് രാവിലെ 8.15 ന് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണം. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, ആദ്യകുർബാന സ്വീകരണം.