നെ​ടു​മ​ങ്ങാ​ട്: തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്ന കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വും ഒ​ന്നാം പ്ര​തി ജോ​സും നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

പ്രോ​സി​ക്യൂ​ഷ​ൻ നി​ര​ത്തി​യ തെ​ളി​വു​ക​ൾ മ​ജി​സ്‌​ട്രേ​ട്ട് റൂ​ബി ഇ​സ്മ​യി​ൽ ഇ​രു​വ​രെ​യും വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു. 1990-ൽ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഹ​രി മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​ണ് കേ​സ്.17 മു​ത​ൽ കേ​സി​ൽ വാ​ദം തു​ട​ങ്ങും.