കലയുടെ നവ്യാനുഭവമേകി വനിതാ ജംഗ്ഷന്
1596812
Saturday, October 4, 2025 6:38 AM IST
നെയ്യാറ്റിന്‍കര : പൂതപ്പാട്ടുമായി നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികള്‍. നൃത്തവും പാട്ടുമായി പകല്‍വീട്ടിലെ അമ്മൂമ്മമാര്. കവിതാലാപനം മുതല്‍ കൈകൊട്ടിക്കളി വരെ നീളുന്ന പരിപാടികള്‍. നെയ്യാറ്റിന്‍കര നഗരസഭ സംഘടിപ്പിച്ച സന്ധ്യാരാഗം വനിതാ ജംഗ്ഷന് ശ്രദ്ധേയമായി.
നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് പരിപാടികള്‍ അരങ്ങേറിയത്. സന്ധ്യാരാഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം.വി ജയാഡാളി നിര്‍വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി അധ്യക്ഷയായി.
നഗരസഭ മുൻ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ. ഹീബ, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. അജിത, കുടുംബശ്രീ സിഡിഎസ് സെക്കൻഡ് ചെയർപേഴ്സൺ എ. മേരിസ്റ്റെല്ല, നഗരസഭ ഐസിഡിഎസ് സൂപ്പർവൈസർമാരായ എക്സ്. സ്റ്റെഫി, എൻ.ജി. ഷിനിമോൾ, അതിയന്നൂർ അഡീഷണൽ സിഡിപിഓ എം.ആർ. കൃഷ്ണ എന്നിവർ സംബന്ധിച്ചു.