തൊഴിൽ സംരക്ഷണ സംഗമം നടത്തി
1596831
Saturday, October 4, 2025 6:53 AM IST
കോവളം: എൻആർജിഇ വർക്കേഴ്സ് ഫെഡറേഷന്റെ എഐടിയുസി കോവളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവളം കെഎസ് റോഡിൽ മഹാത്മ അയ്യൻകാളി പ്രതിമയ്ക്ക് സമീപം തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽ സംരക്ഷണ സംഗമം നടത്തി.
തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യമായ തുക ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്നും തൊഴിൽ ദിനങ്ങൾ 200 ആക്കണമെന്നും 700 രൂപ വേതനം ആക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഗമം നടത്തിയത്. എഐടിയുസി കോവളം മണ്ഡലം സെക്രട്ടറി കല്ലിയൂർ ശിവകുമാർ ഉദ്ഘാടനം ചെയ്തു.
സിപിഐ കോവളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുട്ടയ്ക്കാട് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എൻആർജിഇ വെങ്ങാനൂർ പഞ്ചായത്ത് സെക്രട്ടറി ഷീലാ അജിത്ത് സ്വാഗതവും എഐടിയുസി മേഖലാ സെക്രട്ടറി ജെ.റോയി നന്ദിയും പറഞ്ഞു.
നെല്ലിവിള വിജയൻ, കെ.വിക്രമൻ, ബിജു പാലപ്പൂര് ,എസ്.എൽ. ഷിബു, ചന്ദ്രൻ, എസ്.വിക്രമൻ, ശിശുപാലൻ, യശോധരൻ,ഷാജില, സി. ബിജു എന്നിവർ സംസാരിച്ചു.