എല്‍പി വിദ്യാർഥികൾ നെയ്യാറ്റിൻകര ഗവ. ആയുര്‍വേദ ആശുപത്രി സന്ദർശിച്ചു
1596816
Saturday, October 4, 2025 6:38 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗവ. ടിടിഐ യിലെ എല്‍പി വിദ്യാർഥികൾ നെയ്യാറ്റിൻകര ഗവ. ആയുര്‍വേദ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയുടെ സൗകര്യങ്ങള്‍ നേരില്‍ കാണാനും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും വേണ്ടിയാണ് വിദ്യാര്‍ഥികള്‍ ആശുപത്രിയിലെത്തിയത്.
വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ഉചിതമായ മറുപടികള്‍ ആശുപത്രി അധികൃതര്‍ ലളിതമായ ഭാഷയില്‍ വിശദീകരിച്ചു. ആശുപത്രിയില്‍ പരിരക്ഷിച്ചിട്ടുള്ള ഔഷധച്ചെടികളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്കി. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്ഥികളോടൊപ്പമുണ്ടായിരുന്നു.