നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ബിജെപി പ്രവർത്തകർ ഉപരോധിച്ചു
1596822
Saturday, October 4, 2025 6:49 AM IST
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ ഒപി മുറിയുടെ സീലിംഗ് അടർന്നുവീണ് രോഗിക്കൊപ്പം എത്തിയ ബന്ധുവിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും തകർച്ചയുടെ വക്കിലാണെന്ന് പ്രവർത്തകർ പറഞ്ഞു.അരക്ഷിതാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് പരിശോധന ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും അടിയന്തരമായി മാറ്റണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ബിജെപി നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി നെട്ടയിൽ സുനിലാൽ,കുറക്കോട് ബിനു,സജീനാ അജിത്,ബിന്ദു ശ്രീകുമാർ,എസ്.ബൈജു,സുമയ്യാ മനോജ്,കനകരാജ്,ശാലിനി, ശാലു,പ്രശാന്ത്,അനന്തൻ,വിമൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.