കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിനുനേരേ ആക്രമണം
1596821
Saturday, October 4, 2025 6:49 AM IST
പേരൂര്‍ക്കട: കോണ്‍ഗ്രസ് പട്ടം ബ്ലോക്ക് സെക്രട്ടറിയുടെ വീടിനുനേരേ ആക്രമണം. മുട്ടട ടി.കെ ദിവാകരന് റോഡ് സദാനന്ദ ലെയിനില്‍ താമസിക്കുന്ന കുഞ്ഞുമോന് എന്നുവിളിക്കുന്ന രാധാകൃഷ്ണന്റെ വീടിനുനേരേയാണ് കഴിഞ്ഞദിവസം രാത്രി ആക്രമണമുണ്ടായത്.
സംഭവം നടക്കുമ്പോള്‍ രാധാകൃഷ്ണന്റെ ഭാര്യമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഷീറ്റ് അടിച്ചുപൊട്ടിക്കുകയും ജനാലയുടെ ഗ്ലാസുകള്‍ അടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അസഭ്യവര്‍ഷവും നടത്തിയശേഷമാണ് സംഘം പിരിഞ്ഞത്. രാധാകൃഷ്ണന് പേരൂര്‍ക്കട പോലീസില്‍ പരാതി നൽകി.