വിഴിഞ്ഞത്ത് കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി അതിഥിത്തൊഴിലാളി പിടിയിൽ
1596828
Saturday, October 4, 2025 6:53 AM IST
വിഴിഞ്ഞം : കഞ്ചാവും ബ്രൗൺ ഷുഗറുമായി അതിഥിത്തൊഴിലാളി എക്സൈസിന്റെ പിടിയിൽ. 18.637 ഗ്രാം ബ്രൗൺഷുഗറും 22.14 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി രാകേഷ് മണ്ഡൽ(23) ആണ് ഇന്നലെ വിഴി ഞ്ഞം മുക്കോല ഭാഗത്തു നെയ്യാ റ്റിൻകര എക്സൈസിന്റെ പിടിയിലായത്.
കണ്ടെടുത്ത ലഹരിക്ക് മാർക്കറ്റിൽ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ടന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് കുഴമ്പ് രൂപത്തിൽ ആണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്.
എക്സൈസ് നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ റിമാൻഡു ചെയ്തു.