അങ്കണവാടി പ്രവർത്തകർ സമരം നടത്തി
1582644
Sunday, August 10, 2025 5:45 AM IST
കരുവാരക്കുണ്ട്: കാളികാവ് അഡീഷണൽ പ്രൊജക്ടിലെ അങ്കണവാടി പ്രവർത്തകർ കാളികാവ് അഡീഷണൽ ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി.
അങ്കണവാടി പ്രവർത്തകരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന ഇകെവൈസിയും എഫ്ആർഎസും നിർത്തലാക്കുന്നതിന് വേണ്ടിയും പോഷൻ ട്രാക്കർ പ്രവർത്തനങ്ങൾ നടത്താൻ നിലവാരമുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും പിഎംഎംവിവൈ പദ്ധതി മുന്‍പ് ചെയ്തിരുന്നതുപോലെ തന്നെ അപേക്ഷകൾ ഓണ്‍ലൈൻ അല്ലാതെയുള്ള രീതിയിൽ തുടരുന്നതിനും വേതനം പുതുക്കി വർക്കർമാർക്ക് 28000 രൂപയും ഹെൽപ്പർ മാർക്ക് 23000 രൂപയും ഉയർത്തണമെന്നും ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
കരുവാരകുണ്ട്, തുവൂർ, എടപ്പറ്റ പഞ്ചായത്തുകളിലെ അങ്കണവാടി പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. സഫിയബീഗം, ഹസീന, ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരം തുടരാനാണ് തീരുമാനം.