പാന്പ് കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു
1582907
Sunday, August 10, 2025 11:52 PM IST
നിലന്പൂർ: വനത്തിൽ കൂണ് പറിക്കാൻ പോകുന്നതിനിടയിൽ അണലിയുടെ കടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. പെരുന്പത്തൂർ കാനക്കുത്ത് പനയംകോടൻ യദുകൃഷ്ണൻ (26) ആണ് മരിച്ചത്. ജൂലൈ 30 ന് ഉച്ചക്ക് ശേഷം കുട്ടികളോടൊപ്പം കാഞ്ഞിരപ്പുഴ വനം സ്റ്റേഷൻ പരിധിയിലെ കാനക്കുത്ത് വനമേഖലയിൽ കൂണ് പറിക്കാൻ പോകുന്പോഴാണ് അണലിയുടെ കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്. ഭാര്യ: രഞ്ജിത. മക്കൾ: സാരംഗി, ശ്രീതുല്യ.