തേഞ്ഞിപ്പലം വൈഎംസിഎ പ്രതിഷേധ സംഗമം നടത്തി
1583042
Monday, August 11, 2025 5:45 AM IST
തേഞ്ഞിപ്പലം : ഒഡീഷയിലെ ജലേശ്വറിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരേ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദൾ ആക്രമണം നടത്തിയതിനെതിരെ തേഞ്ഞിപ്പലം വൈഎംസിഎ പ്രതിഷേധ സംഗമം നടത്തി.
തേഞ്ഞിപ്പലം വൈഎംസിഎ പ്രസിഡന്റ് കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തീയ സേവനങ്ങളെ മറന്നുകൊണ്ട് പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകളെ നിരോധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എൽ.ആന്റണി അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി. അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറി അലോഷ്യസ് ആന്റണി, ഡയറക്ടർ ബോർഡംഗം കെ. ബിജു ജോർജ് എന്നിവർ പ്രസംഗിച്ചു.