സൗദിയിൽ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1582908
Sunday, August 10, 2025 11:52 PM IST
പെരിന്തൽമണ്ണ: തേക്കിൻക്കോടിലെ മുൻകാല ടാക്സി ഡ്രൈവറും ഫുട്ബോൾ താരവുമായിരുന്ന ആറങ്ങോടൻ സുബൈറിന്റെ മകൻ നിഷാദലി (42) സൗദി അറേബ്യ അബഹയിലെ അസീർ ആശുപത്രിയിൽ മരിച്ചു. ഇക്കഴിഞ്ഞ മേയ് 10 ന് ഖുൻഫുദക്കടുത്ത് ബാരിക്കിൽ താമസിക്കുന്ന റൂമിൽ വച്ച് ഗ്യാസിൽ നിന്ന് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
ഭാര്യ : മാന്പറ്റക്കുന്നിലെ പേരഞ്ചി ഷെരീഫ (താഴെക്കോട്).മക്കൾ : ഫാത്തിമ മെഹറിൻ, മെഹ്ഫിൽ (ഇരുവരും വിദ്യാർഥികൾ). മാതാവ് :താമരത്ത് റുഖിയ (പൂപ്പലം, പെരിന്തൽമണ്ണ).