യൂത്ത് കോണ്ഗ്രസ് സ്ഥാപകദിനാചരണം
1582647
Sunday, August 10, 2025 5:45 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണവും പതാക ഉയർത്തലും നടത്തി യൂത്ത് കോണ്ഗ്രസ് സ്ഥാപകദിനം ആചരിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷഫീഖ് ചക്കാലി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ എന്ന കൊച്ചു, രാജേഷ്, ജില്ലാ യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. വിശ്വനാഥ്, മനോജ് പാതായ്ക്കര, യൂണിറ്റ് പ്രസിഡന്റ് ഫാസിൽ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.
മൊയ്തു കിഴക്കേതിൽ, ഷെബിൽ, അലി ചേരിയിൽ, യൂത്ത് കോണ്ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ അജിത്ത്, പ്രതീഷ്, സൈനു, ജിതിൻ, ഫൈസൽ, നിഖിൽ എന്നിവർ നേതൃത്വം നൽകി.