മഞ്ചേരിയിൽ തെരുവുനായ്ക്കൾക്ക് കുത്തിവയ്പ്
1583048
Monday, August 11, 2025 5:48 AM IST
മഞ്ചേരി: നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾക്ക് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നടത്തി. നഗരസഭ ചെയർപേഴ്സണ് വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ആദ്യദിനത്തിൽ 120 ലേറെ നായ്ക്കൾക്ക് കുത്തിവയ്പ് നൽകി. പ്രത്യേകം പരിശീലനം ലഭിച്ച സംഘമാണ് നായ്ക്കളെ പിടികൂടുന്നത്. കുത്തിവയ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിനായി പ്രത്യേകം അടയാളം നൽകി വിടും.
നഗര പരിസരത്ത് പൂർത്തിയാക്കിയതിന് ശേഷം വാർഡുകൾ കേന്ദ്രീകരിച്ച് കുത്തിവയ്പ് നടത്തിയെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. ഇ. കുഞ്ഞിമൊയ്തീൻ പറഞ്ഞു.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഓഫീസർ ദീപു, ബാലകൃഷ്ണൻ ഡോഗ് ക്യാച്ചർമാരായ സുരേഷ, ഹസീബ്, മുകേഷ്, ജിദേഷ്, ഷബീബ് എന്നിവർ നേതൃത്വം നൽകി.